എസ്. ഉണ്ണിക്കൃഷ്ണനെ അനുസ്മരിച്ചു 

Saturday 09 May 2026 1:21 AM IST

കൊച്ചി: മാദ്ധ്യമപ്രവർത്തകനും മുൻ സെക്രട്ടറിയുമായ എസ്. ഉണ്ണിക്കൃഷ്ണനെ എറണാകുളം പ്രസ്‌ ക്ലബ് അനുസ്മരിച്ചു. മനോരമ ന്യൂസ് ഔട്ട് പുട്ട് എഡിറ്റർ എസ്. ജയമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷനായി. ക്ലബ് മുൻ പ്രസിഡന്റുമാരായ കെ.രവികുമാർ, ജിപ്‌സൻ സിക്കേര, മുൻ സെക്രട്ടറിമാരായ എം.എസ് സജീവൻ, പി. ശശികാന്ത്, മാദ്ധ്യമപ്രവർത്തകരായ ബേബി, എസ്. ബിനീഷ്, മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആർ വിഭാഗം മേധാവി രോഹിത് രാജ്, പ്രസ് ക്ലബ് സെക്രട്ടറി എം.ഷജിൽ കുമാർ എന്നിവർ പങ്കെടുത്തു.