റീത്ത് വച്ച് പ്രതിഷേധം
Saturday 09 May 2026 12:33 AM IST
മുടപുരം: വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു അഴൂർ പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.എൻ.സായികുമാർ ഉദ്‌ഘാടനം ചെയ്തു.ആർ.അനിൽ,ആർ.അജിത്ത്,സി.സുര,ആസിഫ്,സജയൻ,ആർ.അംബിക,സരള,ലിസി,അജയൻ,അനിൽകുമാർ,വിജീഷ്.വി.പി,ഷൈനി,ബർഷ,ബിനു,സുരേഷ്,ശ്യാംനാഥ് എന്നിവർ പങ്കെടുത്തു.