പീഡന പരാതിയുമായി യുവതി

Saturday 09 May 2026 12:17 AM IST

അടൂർ: വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതി പീഡനത്തിനിരയായതായി പരാതി. യുവതിയെ ലഹരി കലർന്ന ജ്യൂസ് നൽകി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയലാണ് കേസിനാസ്പദമായ ആദ്യസംഭവം നടന്നത്. ലഹരി കലർന്ന ജ്യൂസ് നൽകിയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ഇത് പുറത്തുവിടുമെന്ന് കാണിച്ച് യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കൂടാതെ പീഡന വിവരം പ്രതി എന്നാരോപിക്കപ്പെടുന്ന ആളുടെ ഭാര്യയെ അറിയിച്ചതിന്റെ വിരോധത്തിൽ പ്രതി മർദ്ദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്.