എൻ.ജി.ഒ അസോ.സമ്മേളനം
Saturday 09 May 2026 12:18 AM IST
പത്തനംതിട്ട: എൻ.ജി.ഒ അസോസിയേഷൻ മിനി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ഷാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിബു മണ്ണടി മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനം വൈസ് പ്രസിഡന്റ് പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജി.ജയകുമാർ, സുരേഷ് കുഴിവേലി, അജിൻ ഐപ് ജോർജ്ജ്, വിഷ്ണു, സലിം കുമാർ, ഡി.ഗീത ,ദിലീപ്ഖാൻ, പിക്കു വി.സൈമൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് കെ. ഷാജൻ, സെക്രട്ടറി അനിൽ കുമാർ, ട്രഷറർ പ്രമോദ്.