19 അപേക്ഷ തീർപ്പാക്കി

Saturday 09 May 2026 12:20 AM IST

പത്തനംതിട്ട: ഭിന്നശേഷിക്കാരായവരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന ദേശീയ ട്രസ്റ്റ് ജില്ലാതല കമ്മിറ്റിയുടെ ഹിയറിംഗിൽ 19ഉം വസ്തു സംബന്ധമായ ഒരു അപേക്ഷയും തീർപ്പാക്കി. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഹിയറിംഗിൽ 21 അപേക്ഷ പരിഗണിച്ചു. നിയമപരമായ രക്ഷകർതൃത്വം നൽകുന്നതിനുള്ള ഒരു അപേക്ഷ അടുത്ത ഹിയറിംഗിലേക്ക് മാറ്റി. ജില്ല നിയമഓഫീസർ കെ.സോണിഷ്, ജില്ല സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം, ജില്ല സമിതി കൺവീനർ കെ.പി.രമേശ്, അംഗം കെ.എം.കുര്യൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.