കുമരകത്ത് ചരക്ക് ലോറി അപകടത്തിൽ പെട്ടു

Saturday 09 May 2026 1:00 AM IST

കോട്ടയം : കുമരകം റോഡിൽ ചൂളപ്പടിയിൽ ചരക്ക് ലോറി അപകടത്തിപ്പെട്ടു. അമിതഭാരം കയറ്റി വന്ന ലോറി ചൂളപ്പടി പാലം കയറവെ നിയന്ത്രണം വിട്ട് പിന്നോട്ട് പോയി തൊട്ടു പിറകിലായി ഉണ്ടായിരുന്ന കാറിലും സ്കൂട്ടറിലും ഇടിച്ച ശേഷം ബദാം മരത്തിൽ ഇടിച്ചാണ് നിന്നത്. ലോറി പിന്നോട്ട് വരുന്നത് കണ്ട് സ്കൂട്ടർ യാത്രികൻ മറുവശത്തേക്ക് ചാടി മാറി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടർ ലോറിയുടെ അടിയിലും ലോറി കാറിന്റെ മുകളിൽ ഇടിച്ച നിലയിലുമായിരുന്നു.