SignIn
Kerala Kaumudi Online
Friday, 08 May 2026 8.33 PM IST

"കഴിഞ്ഞ ജന്മം ചെയ്‌തതിന് ഈ ജന്മം തിരിച്ചുകിട്ടിയതാണ്"; വിഷമിച്ചിരിക്കുന്ന നടനോട് ലെന പറഞ്ഞത്‌

Increase Font Size Decrease Font Size Print Page

വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​നാ​യ​ക​നാ​യി​ ​ശ്രീ​ജി​ത്ത് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെയ്‌ത ചിത്രമാണ് ​ഇ​ടി​യ​ൻ​ ​ച​ന്തു​.​ ​സ​ലിം​കു​മാ​റും​ ​മ​ക​ൻ​ ​ച​ന്തു​ ​സ​ലിം​ കു​മാ​റും​ ​ഒ​രു​മി​ച്ച് ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യും ഈ സിനിമയ്‌ക്കുണ്ട്.​ ​ലാ​ലു​ ​അ​ല​ക്സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ലെ​ന,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ഐ.​എം.​ ​വി​ജ​യ​ൻ,​ ​ബി​ജു​ ​സോ​പാ​നം,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ര​ൻ,​ ​ഫു​ക്രു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​

lena

​ഇ​ടി​യ​ൻ​ ​ച​ന്തു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ വിഷ്‌ണു ഉണ്ണിക്കൃഷ്ണനും ബിജു സോപാനവും നടി ലെനയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മൊട്ടയടിച്ചാണ് ലെന അഭിനയിച്ചതെന്ന് ഇരുവരും പറയുന്നു.

ഇടിയൻ ചന്തു സെറ്റിൽ നിന്ന് ഒരാളെയും കൊണ്ട് എവിടെയെങ്കിലും പോകാൻ അവസരം ലഭിച്ചാൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ലെന ചേച്ചി എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. 'ലെന ചേച്ചിയെ ചൂസ് ചെയ്ത് ഹിമാലയത്തിൽ പോകും. ലെന ചേച്ചിയുമായി ഇരുന്നുകഴിഞ്ഞാൽ നമ്മൾ വേറെ ലോകത്ത് എത്തുമല്ലോ. താത്വികമായ പല ചർച്ചകളാണ് നടക്കുക. പുള്ളിക്കാരിയുടെ കൂടെയിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പുള്ളിക്കാരി പറയുന്നത് എനിക്കൊക്കെ വേഗം മനസിലാകും.'- വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഒരിക്കൽ പ്രസംഗം കേട്ടുകൊണ്ടിരിക്കെ കൊച്ചുകുട്ടി സെൽഫിയെടുക്കാൻ വന്ന അനുഭവം ബിജു സോപാനം വെളിപ്പെടുത്തി. 'പ്രസംഗം ശ്രദ്ധിച്ചുകൊണ്ട് കുട്ടിയുടെ കൂടെ സെൽഫിയെടുത്ത് ഫോൺ തിരികെ കൊടുത്തു. അവനെ ഞാൻ നോക്കിയില്ലെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ചിലർ തെറി വിളിയായിരുന്നു. ഞാൻ ആ വീഡിയോ കണ്ടു. തെറി വിളിക്കാം കുഴപ്പമില്ല, കാരണം ഒരു കൊച്ചുകുട്ടി വരുമ്പോൾ ഞാൻ മൈൻഡ് ചെയ്യണായിരുന്നു. പക്ഷേ ഞാൻ ആ പ്രസംഗത്തിലായിപ്പോയി. പിന്നെ അച്ഛനെ വിളിയായി, അമ്മയ്ക്ക് വിളിയായി. ഇത് ഒരു സുഹൃത്ത് അയച്ചുതന്നു.കണ്ടപ്പോൾ എനിക്ക് വിഷമമായി.

ലെന വന്നപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു. കഴിഞ്ഞ ജന്മം അയാളെ വിളിച്ചുകാണും, അത് ഈ ജന്മം തിരിച്ചുകിട്ടിയതാണെന്നും ലെന പറഞ്ഞു. അത് കേട്ടപ്പോൾ ഇത്തിരി ആശ്വാസമായി. അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഇനി തിരിച്ചുകിട്ടിയേനെ, ഇപ്പോൾ തീർന്നുകിട്ടിയെന്ന് കരുതിയാൽ മതിയെന്നും കൂടി ലെന പറഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി.'

TAGS: ACTRESSLENA, BIJUSOPANAM, VISHNUUNNIKRISHNAN, MALAYALAMMOVIE, ACTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.