SignIn
Kerala Kaumudi Online
Friday, 08 May 2026 3.14 PM IST

ഭൂത് ബംഗ്ളാ 200 കോടി നേടി , പ്രിയദർശന് നന്ദിയും പ്രശംസയുമായി ഏക്ത കപൂർ

Increase Font Size Decrease Font Size Print Page
ss

കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഭൂത് ബംഗ്ളാ സമ്മാനിച്ചതിന് സംവിധായകൻ പ്രിയദർശനെ പ്രശംസിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് ഏക്ത കപൂർ . 120 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഏകദേശം 200 കോടി രൂപ ബോക്സ്ഓഫീസിൽ നിന്ന് നേടി കഴിഞ്ഞപ്പോൾ ഏക്ത കപൂർ.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. തുടക്കത്തിൽ പ്രിയദർശൻ ചോദിച്ച ഒരു ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഏക്ത പറയുന്നു. " , ഈ സിനിമയിലൂടെ നിങ്ങൾ പണം സമ്പാദിക്കുന്നുണ്ടോ? എന്റെ നിർമ്മാതാവിന് ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ ആ സിനിമ ചെയ്യില്ല," എന്നായിരുന്നു പ്രിയദർശന്റെ വാക്കുകൾ. ഒരു സംവിധായകൻ തന്റെ നിർമ്മാതാവിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഇത്രയധികം പ്രാധാന്യം നൽകുന്നത് ഇന്നത്തെ കാലത്ത് അപൂർവമാണെന്ന് ഏക്ത. " നൂറാമത്തെ സിനിമ ചെയ്യുന്ന ഒരാളോടൊപ്പമായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. ഞങ്ങളെപ്പോലെ ശക്തമായ നിലപാടുകളുള്ള രണ്ട് വ്യക്തികൾ ഒന്നിക്കുമ്പോൾ വലിയ തർക്കങ്ങളുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഞങ്ങളുടെ ആ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരം ആഴത്തിൽ വേരൂന്നിയ ബഹുമാനമായിരുന്നുവെന്ന് അവർ കണ്ടില്ല. പ്രിയദർശനോടൊപ്പം ജോലി ചെയ്തതുപോലെ ഇത്രയേറെ ആസ്വദിച്ച് മറ്റൊരാൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടാവില്ലെന്ന് കരുതുന്നു. അതൊരു മികച്ച യാത്ര തന്നെയായിരുന്നു! പ്രിയൻ സർ, നിങ്ങളുടെ കാഴ്ചപ്പാടിനും അച്ചടക്കത്തിനും എന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നൽകിയതിനും നന്ദി! ഇതിൽ കൂടുതൽ നന്ദി അറിയിക്കാനാവില്ല. –ഏക്ത കപൂർ കുറിച്ചു. പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് 14 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച 'ഭൂത് ബംഗ്ല' തിയേറ്റിൽ വൻ തരംഗം സൃഷ്ടിക്കുന്നു. വാമിഖ ഗബ്ബി, തബു, പരേഷ് റാവൽ, അസ്രാണി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പി.ആർ.ഒ ആതിര ദിൽജിത്ത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.