SignIn
Kerala Kaumudi Online
Saturday, 09 May 2026 9.51 AM IST

അപർണ ബാലമുരളിയും ആത്മീയയും നായികമാർ , ഭായി ആകാൻ ബാബിൽ ഖാൻ മലയാളത്തിൽ

Increase Font Size Decrease Font Size Print Page
ss

ചിത്രത്തിന്റെ പൂജ ഇന്ന്

ബോളിവുഡ് താരം ബാബിൽ ഖാൻ മലയാളത്തിൽ. ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബിൽ ഖാൻ ആണ് നായകൻ. അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന്റെ മകനാണ് ബാബിൽ ഖാൻ .കേരളത്തിൽ ഭായിമാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണംഇവർക്കിടയിലെ നാലു സുഹൃത്തുക്കളിലൂടെ രസാകരവും ഒപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ക്ലീൻ എന്റർടെയ്നറായി ഒരുക്കുന്ന ചിത്രത്തിൽ അപർണണ ബാലമുരളിയും, ആത്മീയയുമാണ് നായികമാർ.ദീപക് പറമ്പോൽ, ജഗദീഷ്, സുധീർ കരമന, ജോണി ആന്റണി, ദിനേശ് പ്രഭാകർ, ഉണ്ണിരാജാ, ജയശങ്കർ എന്നിവരാണ് മറ്റ് താരങ്ങൾ. അനിൽ കുമാർ ശിവദാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടക്കും.മേയ് പത്തൊമ്പതിന് ജാർഖന്ധിലെ സിലിഗുരിയിൽ ചിത്രീകരണം ആരംഭിക്കും.
പെരുമ്പാവൂർ, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.ഛായാഗ്രഹണം ഫാസിൽ നാസർ, സംഗീതം - നന്ദഗോപൻ. വി, എഡിറ്റിംഗ് - സൂരജ് ഇ . എസ് , കലാസംവിധാനം - വിനോദ് പട്ടണക്കാടൻ,
മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സക്കീർ ഹുസൈൻ.
പ്രൊജക്ട് ഡിസൈൻ_ ഷംനാസ് എം അഷ്റഫ് , പ്രൊഡക്‌ഷൻ കൺട്രോളർ-ജോൺ കുടിയാൻമല. പി.ആർ. ഒ വാഴൂർ ജോസ്.




TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.