
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജ് മരിച്ച കേസിൽ അദ്ധ്യാപകൻ ഡോ. കെ. റാം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസയച്ചു. ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മരിക്കുന്നതിന് മുമ്പ് നിതിൻ രാജ് പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നെന്നും അദ്ധ്യാപകർ ബുദ്ധിമുട്ടിച്ചെന്ന പരാതി ആരോടും ഉന്നയിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ലോൺ ആപ്പ് വഴി എടുത്ത വായ്പ മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് നിതിനെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. അതിന് ശേഷമായിരുന്നു മരണം.
എന്നാൽ, നിതിന്റെ പിതാവ് താനടക്കമുള്ള അദ്ധ്യാപകർക്കെതിരെ ജാതി അധിക്ഷേപം അടക്കമുള്ള ആരോപണം ഉന്നയിച്ചാണ് പരാതി നൽകിയത്. ചിലരുടെ പ്രേരണയാലാണ് ഈ പരാതിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി മേയ് 15ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |