SignIn
Kerala Kaumudi Online
Friday, 08 May 2026 5.23 AM IST

തമിഴകത്ത് യുവ തരംഗം വിജയിനെ തുണച്ചേക്കും

Increase Font Size Decrease Font Size Print Page
d

മുഖ്യമന്ത്രി പദം സ്വപ്നം കാണുന്നത് 3 പേർ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ തരംഗമുണ്ടാകാനുള്ള സാദ്ധ്യത വ്യക്തം. അതിനൊപ്പം എത്ര വോട്ടുകൾ കൂടി ചേരുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഫലം. 18 നും 29 നും ഇടയിൽ പ്രായമുള്ള 1.22 കോടിയിലധികം വോട്ടർമാർ ആകെ വോട്ടർമാരുടെ 21.2% വരും. കന്നി വോട്ടർമാർ 14.59 ലക്ഷം പേരാണ്. ഈ വിഭാഗക്കാരുടെ ഭൂരിഭാഗം വോട്ടുകളും ടി.വി.കെ സ്വന്തമാക്കുമെന്നുറപ്പായിരിക്കെയാണ് മറ്റ് വോട്ടുകൾ നിർണ്ണായകമാകുന്നത്.

തമിഴ്നാട്ടിൽ ആകെ 5.73 കോടി വോട്ടർമാരുണ്ട്, ഇതിൽ 2.93 കോടി സ്ത്രീ വോട്ടർമാർ- 51.1%. പുരുഷ വോട്ടർമാർ 2.80 കോടി. സ്ത്രീ വോട്ടർമാരിലൂടെയാണ് ഡി.എം.കെ ഭരണത്തുടർച്ച സ്വപ്നം കാണുന്നത്.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (85.1%) ഇത്തവണ . 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം

ഭരണം തുടരാൻ

സ്റ്റാലിൻ

24 പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലമാക്കി. സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ പണം എത്തിക്കുന്ന ക്ഷേമ പദ്ധതികൾ തുടങ്ങി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ആകർഷണീയത.

പ്രതികൂലം: മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ

തിരിച്ചുപിടിക്കാൻ

ഇ.പി.എസ്

ഡി.എം.കെയുടെ ഭരണ വിരുദ്ധ വികാരം എപ്പോഴും തുണയായത് അണ്ണാ ഡി.എം.കെയ്ക്ക് എന്ന ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷ.

പ്രതികൂലം: മുന്നണി ശക്തമല്ലെന്ന പൊതുധാരണ

ഞെട്ടിക്കാൻ

വിജയ്

രണ്ടു മുന്നണികളേയും ഞെട്ടിച്ച് ഭരണം നേടാമെന്ന പ്രതീക്ഷയാണ് ടി.വി.കെയ്ക്ക്. യുവജനങ്ങളുടെ വോട്ട് അനുകൂലമാകുമെന്ന് ധാരണ.

പ്രതികൂലം: സംഘടനാ സംവിധാനം ദുർബലം

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.