
കേരളസർവകലാശാല നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് മേഴ്സിചാൻസ് (2013 സ്കീം) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സിസ്റ്റം സോഫ്റ്റ്വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷ 13നും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ ഇന്റർനെറ്റ് ടെക്നോളജി ലാബ് പ്രാക്ടിക്കൽ 14 നും കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്. എസ്) പരീക്ഷകൾ (2024 അഡ്മിഷൻ റഗുലർ/ 2023, 2022, 2021, 2020 & 2019 അഡ്മിഷൻ റീഅപ്പിയറൻസ്); നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി സയൻസ് ആൻഡ് ഇൻഫർമേഷൻ സയൻസസ് (2024 അഡ്മിഷൻ റഗുലർ/ 2023, 2022, 2021 & 2020 അഡ്മിഷൻ റീഅപ്പിയറൻസ്); നാലാം സെമസ്റ്റർ എം.എഫ്.എ (2024 അഡ്മിഷൻ റഗുലർ/ 2023, 2022, 2021, 2020 & 2019 അഡ്മിഷൻ റീഅപ്പിയറൻസ്); നാലാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം (സി.എസ്.എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ റഗുലർ/ 2023, 2022, 2021, 2020 & 2019 പ്രവേശന പുനഃപരിശോധന) മാർച്ച് 2026 പരീക്ഷകൾ മാറ്റിവച്ചു.
ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും:
ഡിപ്ലോമ കോഴ്സിന് 20വരെ അപേക്ഷിക്കാം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്സിന് 20 വരെ അപേക്ഷിക്കാം. ഗുരുവിന്റെ ജീവിതം, ദർശനം, സാമൂഹികവും സാസ്കാരികവും മതപരവുമായ ഇടപെടലുകൾ, രചനകൾ, പ്രസംഗങ്ങൾ എന്നിവയാണ് പ്രധാന പഠനമേഖലകൾ.
എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചവർക്ക് stp.sgou.ac.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിന് ഓൺലൈനായും ഓഫ്ലൈനായും ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്. മലയാളം മാദ്ധ്യമമായുള്ള പാഠ്യപദ്ധതിയിൽ 24 ക്രെഡിറ്റുകളാണുള്ളത്.
മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാമാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം.
രജിസ്ട്രേഷൻ ഫീസ് 250 രൂപ. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. പ്രവേശന സംബന്ധമായ വിവരങ്ങൾക്ക് ഫോൺ: 9188909901, 0474-2966841. സാങ്കേതിക സഹായങ്ങൾക്ക് 9188909903.
റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.inൽ. പരാതികൾ 13ന് വൈകിട്ട് 5നകം lbstvpm@gmail.comൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനം:
പ്രൊഫൈൽ പരിശോധിക്കാം
എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനും 17ന് വൈകിട്ട് ആറുവരെ അവസരം. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471-2332120.
എൻ.ആർ.ഐ ക്വോട്ട പ്രവേശനം
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിൽ ബിടെക് എൻ.ആർ.ഐ ക്വോട്ട സീറ്റുകളിൽ പ്രവേശനത്തിന് www.sctce.ac.in ൽ 30 വരെ അപേക്ഷിക്കാം. ഫോൺ 0471 - 2490572/ 2490772/ 9495565772.
കെ-മാറ്റ് അപേക്ഷ 14വരെ നീട്ടി
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (കെ-മാറ്റ്) www.cee.kerala.gov.inൽ 14ന് വൈകിട്ട് ആറുവരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 0471- 2332120
ആർ.സി.സിയിൽ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികകളിലേക്ക് 23വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ അഴിച്ചുപണിയും
തിരുവനന്തപുരം: പത്തു വർഷത്തോളമായി തുടരുന്ന നേതൃത്വത്തെ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ അഴിച്ചുപണിയും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ രാജൻ ഗുരുക്കൾ ഒമ്പതു വർഷമായി ആ പദവിയിലുണ്ട്. മെമ്പർ സെക്രട്ടറി രാജൻ വറുഗീസ് അടക്കമുള്ളവരും വർഷങ്ങളായി തുടരുന്നു. ഇരുവരുടെയും കാലാവധി 2027വരെയുണ്ടെങ്കിലും യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം രാജി ആവശ്യപ്പെടുമെന്നാണ് സൂചന. ഇരുവരോടും മന്ത്രിയായിരുന്ന ആർ.ബിന്ദുവിനും യോജിപ്പുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ പിന്തുണയിൽ തുടരുകയായിരുന്നു. ഇവരെയും അംഗങ്ങളെയും താത്കാലിക ജീവനക്കാരെയും ഒഴിവാക്കി കൗൺസിലിൽ അഴിച്ചുപണിക്കാണ് ആലോചന. അതേസമയം, റിസർച്ച് ഓഫീസർമാരടക്കം വിവിധ കോളേജുകളിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ അദ്ധ്യാപകർ പദവിയൊഴിഞ്ഞ് മാതൃസ്ഥാപനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |