
ആലപ്പുഴ: കെ.ആർ.ഗൗരിഅമ്മയുടെ അഞ്ചാം ചരമവാർഷികം ജെ.എസ്.എസ് വിഭാഗങ്ങളുടെയും സി.പി.എമ്മിന്റെയും ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചു. സി.പി.എം നേതൃത്വത്തിൽ ഗൗരിഅമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ ഇന്നലെ രാവിലെ പുഷ്‌പാർച്ചന നടത്തി. തുടർന്ന് നടത്തിയ അനുസ്‌മരണ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ജെ.എസ്.എസ് രാജൻബാബു വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗൗരിഅമ്മ സ്മൃതി ദിന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ സംരക്ഷണ സമിതി ബീനാകുമാരി വിഭാഗം ചാത്തനാട്ടെ ഗൗരിഅമ്മയുടെ വസതിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഡോ. പി.സി.ബീനാകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |