SignIn
Kerala Kaumudi Online
Friday, 08 May 2026 6.38 PM IST

സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു,​ ഓർമ്മയായത് ദൃശ്യമാദ്ധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വം

Increase Font Size Decrease Font Size Print Page
ted

വാഷിംഗ്ടൺ : ടെലിവിഷൻ വാർത്താ സംപ്രേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ,​ സിഎൻഎൻ സ്ഥാപകനും മാദ്ധ്യമ ഭീമനുമായ ടെഡ് ടർണർ അന്തരിച്ചു. 87 വയസായിരുന്നു. ടർണർ എന്റർപ്രൈസസ് ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ആഗോള വാർത്താ അവതരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നവും നേട്ടവുമായിരുന്നു വാർത്തകൾ ലോകത്ത് ഏതുകോണിലും തത്സമയം എത്തിക്കുക എന്നത്. മൗത്ത് ഓഫ് ദ സൗത്ത് എന്നും ടർണറെ അറിയപ്പെടുന്നു.

1980 ജൂൺ ഒന്നിനാണ് ലോകത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനൽ സി.എൻ.എന്നിന് ടെഡ് ടർണർ തുടക്കമിട്ടത്. 1990ലെ ഗൾഫ് യുദ്ധത്തിന്റെ തത്സമയ സംപ്രേഷണമാണ് സി.എൻ,​എൻ ചാനലിനെ ലോകശ്രദ്ധ നേടിക്കൊടുത്തത്. വാർത്താചാനലുകൾക്ക് പുറമെ കാർട്ടൂൺ നെറ്റ്വർക്ക്,​ ടി.എൻ.ടി,​ ടി.സി.എം തുടങ്ങിയ വിനോദ ചാനലുകളും അദ്ദേഹം സ്ഥാപിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളിലും 1991ൽ ടൈം മാഗസിൻ അദ്ദേഹത്തെ മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു. അറ്റ്‌ലാന്ഖ ബ്രേവ്സ് (ബേസ്‌ബാൾ)​,​ അറ്റ്‌ലാന്റ ഹോക്സ് (ബാസ്കറ്റ്ബാൾ)​ എന്നീ കായിക ടീമുകളുടെ ഉടമ കൂടിയായിരുന്നു അദ്ദേഹം,​

TAGS: NEWS 360, AMERICA, TED TRURNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.