SignIn
Kerala Kaumudi Online
Saturday, 09 May 2026 1.59 PM IST

അഹമ്മദാബാദ് അപകടം : ബോയിംഗ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ,​ അട്ടിമറി സാദ്ധ്യതയിൽ ഊന്നി അന്വേഷണം

Increase Font Size Decrease Font Size Print Page
air-india-

ന്യൂഡൽഹി : 270 പേരുടെ ജീവൻ പൊലിഞ്ഞ അഹമ്മദാബാദ് വിമാനാപകടത്തിൽ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി.ഇ.ഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എൻജിൻ പരിശോധനകൾ കൃത്യമായി നടന്നിട്ടുണ്ട്,​ വലതു വശത്ത എൻജിന്റെ അറ്റകുറ്റപ്പണി മാർച്ചിലാണ് നടന്നത്. ഇടതുവശത്തെ എൻജിൻ എപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലായിരുന്നുവെന്നും ക്യാംപ് ബെൽ എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

അതേസമയം വിമാനാപകടത്തിൽ അന്വേഷണ സംഘവും അട്ടിമറി സാദ്ധ്യത തള്ളിയിട്ടില്ല. ​ ​മെ​യി​ന്റ​ന​ൻ​സ്,​ ​ഗ്രൗ​ണ്ട് ​ഹാ​ൻ​ഡ്ലിം​ഗ് ​ജീ​വ​ന​ക്കാ​രെ​ അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു.​ ​ഇ​വ​രു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ച്ചു വരികയാണ്. എ​യ​ർ​ ​ഇ​ന്ത്യ​ ​ഡ്രീം​ ​ലൈ​ന​ർ​ ​ടേ​ക്ക് ​ഓ​ഫി​ന് ​മു​ൻ​പ് ​പ​രി​ശോ​ധി​ച്ച് ​ക്ലി​യ​റ​ൻ​സ് ​ന​ൽ​കി​യ​ത് ​ഇ​വ​രാ​ണ്.​ ​വി​മാ​ന​ത്തി​ന്റെ​ ​ഉ​ൾ​വ​ശം​ ​വൃ​ത്തി​യാ​ക്ക​ൽ,​ ​ഇ​ന്ധ​നം​ ​നി​റ​യ്‌​ക്ക​ൽ,​ ​ഹാ​ൻ​ഡ് ​സി​ഗ്ന​ൽ​ ​ന​ൽ​ക​ൽ,​ ​വീ​ൽ​ചെ​യ​ർ​ ​അ​സി​സ്റ്റ​ൻ​സ്,​ ​ഗേ​റ്റ് ​മാ​നേ​ജ്മെ​ന്റ്,​ ​കാ​ർ​ഗോ​ ​ലോ​ഡിം​ഗ് ​എ​ന്നി​വ​യൊ​ക്കെ​ ​ഇ​വ​രു​ടെ​ ​ജോ​ലി​യാ​ണ്.

ഭീ​ക​ര​ബ​ന്ധ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​യും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടി​ല്ലെ​ന്ന് ​പ്ര​മു​ഖ​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്‌​തു. എ​യ​ർ​ക്രാ​ഫ്റ്റ് ​ആ​ക്‌​സി​ഡ​ന്റ് ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ബ്യൂ​റോ​യ്‌​ക്കാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​മു​ഖ്യ​ചു​മ​ത​ല.​ ​ഗു​ജ​റാ​ത്ത് ​പൊ​ലീ​സ്,​ ​എ​യ​ർ​പോ​ർ​ട്ട്സ് ​അ​തോ​റി​ട്ടി,​ ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​എ​ന്നി​വ​ർ​ ​സ​ഹാ​യി​ക്കു​ന്നു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ ​ഉ​ന്ന​ത​സ​മി​തി​യും​ ​അ​ന്വേ​ഷി​ക്കു​ന്നു.​ ​കോ​ക്പി​റ്റ് ​വോ​യ്സ് ​റെ​ക്കാ​ഡ​ർ,​ ​ബ്ലാ​ക്ക് ​ബോ​ക്സ് ​എ​ന്നി​വ​യി​ലെ​ ​ഡേ​റ്റ​ ​സൂ​ക്ഷ്മ​മാ​യി​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

യു.​എ​സ് ​നാ​ഷ​ണ​ൽ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ​ ​സേ​ഫ്റ്റി​ ​ബോ​ർ​ഡും​ ​യു.​എ​സ് ​ഫെ​ഡ​റ​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​നും​ ​സ​മാ​ന്ത​ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്നു.​ ​ബോ​യിം​ഗ് ​ക​മ്പ​നി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​യു.​കെ​യി​ലെ​ ​ഏ​വി​യേ​ഷ​ൻ​ ​വി​ദ​ഗ്ദ്ധ​രും​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ക്യാ​മ്പ് ​ചെ​യ്യു​ന്നുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, AHAMADABAD, AIR INDIA FLIGHT CRASH, FLIGHT CRASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ