
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും മാറി നിൽക്കാൻ മമത ബാനർജി വിസമ്മതിച്ചതോടെ എം.എൽ.എമാരും മുതിർന്ന നേതാക്കളും പരസ്യമായി രംഗത്തെത്തി. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതും പാർട്ടി നേതാക്കളുടെ ധിക്കാരപരമായ പെരുമാറ്റവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. മുതിർന്ന നേതാവായ രവീന്ദ്രനാഥ് ഘോഷ് പാർട്ടി രണ്ട് ചേരികളായി മാറിയെന്ന് തുറന്നടിച്ചു. മമത ബാനർജിയും അഭിഷേക് ബാനർജിയും രണ്ട് ദിശകളിലാണ് നീങ്ങുന്നതെന്നും, മമതയെ അഭിഷേകിന്റെ തീരുമാനങ്ങൾ സ്വാധീനിക്കുന്നത് പാർട്ടിയെ തളർത്തിയെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |