
ന്യൂഡൽഹി: പരേഡ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞ പ്രവർത്തകർക്ക് മുന്നിൽ വേദിയിൽ മുട്ടുകുത്തിയിരുന്ന് മോദി പ്രണാമമർപ്പിച്ചു. ബംഗാളിലെ ജനശക്തിക്ക് മുന്നിൽ തലകുനിക്കുന്നുവെന്ന് പറഞ്ഞതോടെ ജനം ആർത്തിരമ്പി. വേദിയിലെ രവീന്ദ്രനാഥ ടാഗോറിന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. ഡോ. ശ്യാമപ്രസാദ് മുഖർജിക്കൊപ്പം ബംഗാളിൽ പാർട്ടി വളർത്താൻ പോരാടിയ 98കാരൻ മഖൻലാൽ സർക്കാർ വേദിയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാൽതൊട്ടു തൊഴുതാണ് മോദി സ്വീകരിച്ചത്. ബംഗാളിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരുടെ പേരുകളെഴുതിയ ബോർഡ് വേദിക്ക് സമീപം സ്ഥാപിച്ചിരുന്നു. മോദി ആദരാഞ്ജലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |