SignIn
Kerala Kaumudi Online
Friday, 08 May 2026 7.55 AM IST

നെയ്മറിന് ലോകകപ്പ് നഷ്ടമായേക്കും

Increase Font Size Decrease Font Size Print Page
neymar

റിയോ ഡി ജനീറോ : ബ്രസീലിയൻ സൂപ്പർ താരം നെയ്മാറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് വീണ്ടും തിരിച്ചടിയായി പരിക്ക്. ബ്രസീലിയൻ ക്ലബ് സാന്റോസിനായി കളിച്ച് ഫോം വീണ്ടെടുക്കാനുള്ള നെയ്മറിന്റെ ശ്രമമാണ് കഴിഞ്ഞ ദിവസം സംഭവിച്ച പരിക്കിൽ തുലാസിലായത്. ലോകകപ്പിനു മുന്നോടിയായി ഈ മാസം അവസാനം ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീലിന്റെ സാധ്യതാ ടീമിൽ നെയ്മർ ഉൾപ്പെട്ടിരുന്നു.ആ മത്സരങ്ങളിലും താരത്തിന് കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ. സാന്റോസിനൊപ്പമുള്ള പരിശീലനത്തിനി‌ടെ പേശികൾക്കാണ് പരിക്കേറ്റത്. ഇതോടെ ക്ളബിന്റെ മത്സരത്തിൽ നിന്ന് നെയ്മർ പിൻമാറി. ഈ മത്സ‌ത്തിലെ നെയ്മറിന്റെ പ്രകടനം നേരിട്ടു കണ്ടു വിലയിരുത്തുന്നതിനായി ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി എത്തുമെന്ന് അറിയിച്ചിരുന്നു.ഫിറ്റ്നസ് ഇല്ലാത്ത ഒരു കളിക്കാരനെയും ടീമിലേക്ക് പരിഗണിക്കില്ലെന്ന് ആഞ്ചലോട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

2023ലാണ് നെയ്മർ അവസാനമായി ദേശീയ ടീമിൽ കളിച്ചത്. ബ്രസീലിനായി 128 മത്സരങ്ങൾ കളിച്ച താരം ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ് (79 ഗോളുകൾ).

TAGS: NEWS 360, SPORTS, NEYMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ