
മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിനു ശേഷം ഒരുമിക്കുന്ന പേട്രിയറ്റ്, ജോജു ജോർജിന്റെ ആക്‌ഷൻ ത്രില്ലർ ചിത്രം വരവ്, മേയ് 1ന് പ്രദർശനശാലകളെ പൂരപ്പറമ്പാക്കും. സ്‌പൈ ആക്‌ഷൻ ത്രില്ലർ ആണ് പേട്രിയറ്റ്. മഹേഷ് നാരായണൻ ആണ് രചനയും സംവിധാനവും. എ.കെ. പോൾസൺ എന്ന കാട്ടുങ്കൽ പോളച്ചന്റെ പത്തുദിവസത്തെ പരോളിനിടയിൽ നടക്കുന്ന കഥ പറയുന്ന വരവ് ഒരുക്കുന്നത് സംവിധായകൻ ഷാജി കൈലാസ് ആണ്. തിരക്കഥ എ.കെ. സാജനും. ശക്തമായ കിടമത്സരത്തിന്റെയും പ്രതികാരത്തിന്റെയും കഥ മദ്ധ്യ തിരുവിതാംകൂറിലെ സാമൂഹ്യ - രാഷ്ട്രീയ പശ്ചാത്തലത്തിൽ പറയുന്നു.
മലയാളത്തിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാള ചിത്രം ആണ് പേട്രിയറ്റ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ഗ്രേസ് ആന്റണി, ദർശന രാജേന്ദ്രൻ, സറിൻ ശിഹാബ്, ഷഹീൻ സിദ്ദിഖ് തുടങ്ങി വൻ താരനിരയുണ്ട്. ബോളിവുഡിലെ പ്രശസ്തനായ മനുഷ് നന്ദൻ ആണ് ക്യാമറ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫും കിച്ചപ്പു ഫിലിംസിന്റെ ബാനറിൽ കെ.ജി. അനിൽകുമാറും ചേർന്നാണ് നിർമ്മാണം. അർജുൻ അശോകൻ, മുരളിഗോപി, ബാബുരാജ്, സാനിയ അയ്യപ്പൻ, സുകന്യ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, രാധിക രാധാകൃഷ്ണൻ, ബൈജു സന്തോഷ്, അഭിമന്യു ഷമ്മിതിലകൻ, ബിജു പപ്പൻ തുടങ്ങിയവരാണ് വരവിലെ മറ്റു താരങ്ങൾ.ഇതാദ്യമായാണ് ഷാജി കൈലാസിന്റെ ചിത്രത്തിൽ ജോജു ജോർജ് നായകനായി എത്തുന്നത്.
ക്യാമറ: ശരവണൻ, ഓർഗ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നൈസി റെജി ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
