കരുനാഗപ്പള്ളി: യുണൈറ്റഡ് ചേംബർ യു എം സി വവ്വാക്കാവ് യൂണിറ്റ് സമ്മേളനം ജില്ല വർക്കിംഗ് പ്രസിഡന്റ് എം. സിദ്ദീഖ് മണ്ണാന്റയ്യം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റഹീം മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യു.എം.സി വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ഫൗസിയ ബീഗം, യൂത്ത് വിംഗ് സംസ്ഥാന ട്രഷറർ രമ്യ, യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി സുധീർ കാട്ടിത്തറയിൽ ട്രഷറർ ഷെറഫുദ്ദീൻ നിബ്രാസ്, ഷാഫി കോട്ടാടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആർ.വി. വിശ്വകുമാർ സ്വാഗതവും ഹബീബ് മഠത്തിൽ നന്ദിയും പറഞ്ഞു ഭാരവാഹികൾ: റഹീം മുണ്ടപ്പിള്ളി (പ്രസിഡന്റ്), ദിനേശൻ പ്ലാക്കാട്ട്, ചിദംബരം ശരവണ (വൈസ് പ്രസിഡന്റുമാർ, ആർ.വി. വിശ്വകുമാർ (ജനറൽ സെക്രട്ടറി), സെഷാഫി കോട്ടാടി, മജീദ് ഷാജി സൈക്കിൾ, ഹബീബ് മഠത്തിൽ (സെക്രട്ടറിമാരാർ), നാസറുദ്ദീൻ നൈസ് (ട്രഷറർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
