SignIn
Kerala Kaumudi Online
Friday, 08 May 2026 2.25 AM IST

റെക്കാഡ് ഉയരത്തിൽ ഇന്ത്യൻ കയറ്റുമതി

Increase Font Size Decrease Font Size Print Page
ex

ആഗോള അനിശ്ചിത്വങ്ങൾ മറികടന്നു

കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം സേവന, ഉത്പന്ന കയറ്റുമതി 4.6 ശതമാനം വർദ്ധനയോടെ 86,311 കോടി ഡോളറായി. മുൻവർഷം കയറ്റുമതി 82,526 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം. മർച്ചന്റൈസ്‌ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി 0.93 ശതമാനം വർദ്ധനയോടെ 44,178 കോടി ഡോളറായി. മുൻവർഷം 43,770 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് കയറ്റിഅയച്ചത്.

ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതും ഫെബ്രുവരിക്ക് ശേഷം ഇറാൻ യുദ്ധം ആരംഭിച്ചതും ഇന്ത്യയുടെ കയറ്റുമതിയെ കാര്യമായി ബാധിച്ചില്ല. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയായിരുന്ന അമേരിക്കയിലുണ്ടായ തിരിച്ചടി നേരിടാൻ പുതിയ വിപണി കണ്ടെത്തിയതാണ് നേട്ടമായത്. മാനുഫാക്ചേർഡ് ഉത്പന്നങ്ങൾ, സ്മാർട്ട് ഫോണുകൾ, സ്വർണ, വജ്രാഭരണങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയാണ് കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.

സേവന കയറ്റുമതിയിൽ വൻകുതിപ്പ്

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ സേവന കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലമായ 42,132 കോടി ഡോളറായി. മുൻവർഷത്തെ 38,755 കോടി ഡോളറിനേക്കാൾ 8.71 ശതമാനം വർദ്ധനയാണുണ്ടായത്. ഐ.ടി, ബിസിനസ് സൊല്യൂഷൻസ്, പ്രൊഫഷണൽ വൈദഗ്ദ്ധ്യം എന്നിവയാണ് കയറ്റുമതി വരുമാനത്തിൽ മുന്നിൽ.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.