
സുഷോ തൗഹു : ചൈനയിൽ നടക്കുന്ന എ.എഫ്.സി അണ്ടർ 17 വിമെൻസ് ഏഷ്യൻകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ലെബനനെ 4-0ത്തിന് തോൽപ്പിച്ച് ഇന്ത്യ. 2005ന് ശേഷം ആദ്യമായാണ് ഇന്ത്യ ടൂർണമെന്റിൽ ഒരു മത്സരത്തിൽ വിജയം നേടുന്നത്. ഇതോടെ 21 കൊല്ലത്തിന് ശേഷം ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും സാദ്ധ്യത തെളിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി പ്രതിക ബർമ്മൻ ഇരട്ട ഗോളുകൾ നേടി. അൽവാദേവിയും ജോയയും ഓരോ ഗോളടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |