SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.49 AM IST

16 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം; കേരള പൊലീസിൽ വനിതാ /പുരുഷ ഡ്രൈവർ തസ്തികയിലേക്ക്‌ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഇതിന് പുറമെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ ഉൾപ്പെടെ 16 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സംസ്ഥാന, ജില്ലാതലത്തിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനവും പ്രസിദ്ധീകരിക്കും.

നാല് തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 363/2025), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ ഗ്രേഡ്2/അക്കൗണ്ട്സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 364/2025), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ
422/2025), കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ് (പാർട്ട് 1 - ജനറൽ കാറ്റഗറി)(കാറ്റഗറി നമ്പർ 751/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാർട്ട് 2 - മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെആശ്രിതർ) (കാറ്റഗറി നമ്പർ 752/2025) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​റ്റം


തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
246​/2025​-​മു​സ്ലീം,​ 849​/2025​-​മു​സ്ലീം,​ 850​/2025​-​എ​ൽ​സി.​/​എ.​ഐ.,​ 851​/2025​-​ ​ഹി​ന്ദു​നാ​ടാ​ർ,
852​/2025​-​പ​ട്ടി​ക​വ​ർ​ഗ്ഗം,​ 853​/2025​-​ഒ.​ബി.​സി.,​ 854​/2025​-​ധീ​വ​ര​),​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യിൽ
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​ൽ​ ​ന​ഴ്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 289​/2025​),​ ​പാ​ല​ക്കാ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്
മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​വ​കു​പ്പി​ൽ​ ​ആ​ക്സി​ല​റി​ ​ന​ഴ്സ് ​മി​ഡ്‌​വൈ​ഫ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 626​/2025)
ത​സ്തി​ക​ക​ളി​ലേ​ക്ക് 13​ ​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 12.20​ ​വ​രെ​ ​ന​ട​ത്തു​ന്ന​ ​ഒ.​എം.​ആ​ർ.
പ​രീ​ക്ഷ​യ്ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​പേ​രൂ​ർ​ക്ക​ട​ ​ജി.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​ര​ജി​സ്റ്റർ
ന​മ്പ​ർ​ 1000509​ ​മു​ത​ൽ​ 1000808​ ​വ​രെ​യു​ള്ള​വ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ​ക്കാ​ട് ​ഗ​വ.​വി
ആ​ൻ​ഡ് ​എ​ച്ച്.​എ​സ്.​എ​സ്.​ ​ഫോ​ർ​ ​ഗേ​ൾ​സ് ​(​സെ​ന്റ​ർ​ 2​)​-​ൽ​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ത്ത
അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റു​മാ​യി​ ​ഹാ​ജ​രാ​ക​ണം​ .

​അ​ഭി​മു​ഖം
കേ​ര​ള​ ​ജ​ന​റ​ൽ​ ​സ​ർ​വീ​സി​ൽ​ ​ഡി​വി​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ട​ന്റ് ​(​നേ​രി​ട്ടും,​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും,​ ​എ​ൻ.​സി.​എ.)
ത​സ്തി​ക​യി​ലേ​ക്ക് 13,​ 14,​ 15,​ 21,​ 22​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സിൽ
അ​ഭി​മു​ഖം​ ​ന​ട​ത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA