
കൊടുങ്ങല്ലൂർ : വധശ്രമക്കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. എടവിലങ്ങ് കുഞ്ഞയിനി മഞ്ഞോളി വീട്ടിൽ ജ്യോതിഷ് (41) എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
2018 വർഷത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിലെ പ്രതിയാണ് ജ്യോതിഷ് . ഈ കേസിൽ ജാമ്യത്തിലിറങ്ങി പിന്നീട് കോടതി നടപടികളിൽ സഹകരിക്കാതെ വിദേശത്തേക്ക് കടന്നതിനെ തുടർന്ന് ഇയാളെ പിടികൂടാനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതി സൗദി അറേബ്യയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞുവെച്ച് വിവരം തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: പി.ടി.ബിജോയ്, എ.എസ്.ഐ രാജീവ് , ജി.എസ്.സി.പി.ഒ അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |