
തിരുവനന്തപുരം: സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പാക്കുന്ന എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ചാറ്റ് മെസേജിംഗ് സംവിധാനം ഇൻസ്റ്റഗ്രാമിൽ നിറുത്തലാക്കി. അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും മാത്രം സന്ദേശങ്ങൾ വായിക്കാൻ കഴിയുന്ന സംവിധാനമാണിത്.
ഇതോടെ ആവശ്യമായ സാഹചര്യങ്ങളിൽ മാതൃകമ്പനിയായ മെറ്റയ്ക്ക് സന്ദേശങ്ങളുടെ ഉള്ളടക്കം മനസിലാക്കാനാകും. ഉപഭോക്താക്കൾ നിലവിൽ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും മീഡിയ ഫയലുകളും എട്ടിനു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് മെറ്റ അറിയിച്ചിരുന്നു. 2023ലാണ് ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് ഫീച്ചർ അവതരിപ്പിച്ചത്. അതേസമയം, മെറ്റയുടെ മറ്റ് പ്ളാറ്റ്ഫോമുകളായ വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ എന്നിവയിൽ എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ ലഭ്യമാണ്.
സ്വീകാര്യത ലഭിച്ചില്ല
ഉപയോക്താക്കൾക്കിടയിൽ ഉപയോഗം കുറഞ്ഞതും സ്വീകാര്യത ലഭിക്കാത്തതുമാണ് എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ പിൻവലിക്കാനുള്ള കാരണമായി മെറ്റ പറയുന്നത്. വളരെ കുറച്ചുപേർ മാത്രമാണ് എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ സജീവമായി ഉപയോഗിച്ചിരുന്നതെന്നും കമ്പനി വിശദീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് മെറ്റ ഈ മാറ്റം കൊണ്ടുവന്നതെന്നും വിലയിരുത്തുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ സുരക്ഷ പ്രശ്നമാകുന്നെന്ന് കാണിച്ച് നിയമനടപടികളും കോടികളുടെ പിഴയും കമ്പനിക്ക് നേരിടേണ്ടി വന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |