
കൊല്ലം: കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2026ലെ സാഹിത്യപുരസ്കാരം ആർ. ആതിര എഴുതിയ ‘മീനേ, മീൻമണമേ’ എന്ന കവിതാസമാഹാരത്തിന്. ആലങ്കോട് ലീലാകൃഷണൻ, പി.കെ. ഗോപി, ഡോ. ചേരാവള്ളി ശശി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുസ്തകം തിരഞ്ഞെടുത്തത്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജൂൺ 15ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കവി മധുസൂദനൻ നായർ സമ്മാനിക്കും. കണ്ണൂർ ജില്ലയിലെ പെരിങ്ങാടി സ്വദേശിയായ ആതിര പയ്യന്നൂർ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |