
ആലപ്പുഴ: ഹോട്ട് സ്പോട്ടായിരുന്ന അമ്പലപ്പുഴ ഉൾപ്പടെ സ്വന്തമാക്കി യു.ഡി.എഫിന്റെ വൻ മുന്നേറ്റം. ഹരിപ്പാട് മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്ക് ആറ് മണ്ഡലങ്ങളാണ് വന്നത്. അമ്പലപ്പുഴയിലേത് ഇടതുപക്ഷത്തിന് അഭിമാന പോരാട്ടമായിരുന്നു. ഇവിടെ യു.ഡി.എഫ് സ്വതന്ത്രനായ ജി. സുധാകരൻ സ്വന്തമാക്കിയത് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം (27,935). പുന്നപ്ര രക്തസാക്ഷികൾ അന്ത്യ വിശ്രമംകൊള്ളുന്ന ചുടുകാട് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ സുധാകരന് പാർട്ടി വോട്ടുകൾ കാര്യമായി ലഭിച്ചു.
ഭൂരിപക്ഷം 23,377ആയി ഉയർത്തി രമേശ് ചെന്നിത്തല ഹരിപ്പാട് നിലനിറുത്തി. മന്ത്രിമാരായ പി. പ്രസാദ് ചേർത്തലയും സജി ചെറിയാൻ ചെങ്ങന്നൂരും നിലനിറുത്തി. പി.പ്രസാദിന് ഭൂരിപക്ഷം ഉയർത്താനായി. മാവേലിക്കരയിൽ എം.എസ്.അരുൺകുമാറിന് സിറ്റിംഗ് സീറ്റ് നിലനിറുത്തി. അരൂർ ഷാനിമോൾ ഉസ്മാനും,കായംകുളം എം.ലിജുവും സിറ്റിംഗ് എം.എൽ.എമാരായ ദലീമ ജോജോയെയും അഡ്വ.യു.പ്രതിഭയെയും പിന്നിലാക്കി പിടിച്ചെടുത്തു. ആലപ്പുഴ മണ്ഡലത്തിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് അട്ടിമറി വിജയമാണ് നേടി. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് ഗൺമാൻ തലയടിച്ച് പൊട്ടിച്ച എ.ഡി.തോമസിന് ഇടതുകോട്ടകളിൽ നിന്നു വോട്ടുകൾ ലഭിച്ചു. കുട്ടനാട്ടിൽ കേരള കോൺഗ്രസിലെ റെജി ചെറിയാൻ സിറ്റിംഗ് എം.എൽ.എ തോമസ്.കെ.തോമസിനെ തോൽപ്പിച്ചു.
ആകെ സീറ്റ് -09
2026
എൽ.ഡി.എഫ് -03
യു.ഡി.എഫ് -06
എൻ.ഡി.എ -00
2021
എൽ.ഡി.എഫ് -08
യു.ഡി.എഫ് -01
എൻ.ഡി.എ -00
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |