
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗമായി മുഖ്യമന്ത്രി പിണറായി വിജയൻ .
ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി മുപ്പതുകാരായ വി.ടി. സൂരജും എ.ഡി. തോമസും
82-ാം വയസിലും രാഷ്ട്രീയ കരുത്തോടെ സഭയെ നയിച്ച പിണറായി വിജയൻ പുതിയ സഭയിലെ അംഗങ്ങളിൽ പ്രായത്തിൽ ഏറ്റവും മുന്നിൽ. ധർമ്മടത്ത് 19247 വോട്ടിന് അഡ്വ.വി.പി. അബ്ദുൾ റഷീദിനെയാണ് പരാജയപ്പെടുത്തിയത്.
ബാലുശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. സൂരജ് കന്നിയങ്കത്തിൽ വിജയിച്ച് നിയമസഭയിലെത്തുന്നത് മുപ്പതാം വയസിലാണ്. സിറ്റിംഗ് എം.എൽ.എ സച്ചിൻ ദേവിനെയാണ് പരാജയപ്പെടുത്തിയത്. 16980 വോട്ടിനാണ് വിജയം. ആലപ്പുഴ മണ്ഡലത്തിൽ സി.പി.എമ്മിലെ സിറ്റിംഗ് എം.എൽ.എ പി.പി. ചിത്തരഞ്ജനെയാണ് 30 കാരനായ എ.ഡി. തോമസ് പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 21015 വോട്ട്.,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |