
തൃശൂർ: റേഷൻ കടയിൽ നിന്നുവാങ്ങിയ അരി വെന്തപ്പോൾ ചോറിന് നീലനിറം. തൃശൂർ മേലൂർ പഞ്ചായത്തിലെ പാലപ്പിള്ളിയിലാണ് സംഭവം. ചോറ് ഊറ്റിമാറ്റിവച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് നിറം നീലയായി മാറിയതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. പിന്നാലെ വീട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു.
കൊരട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോഗ്യവിദഗ്ദ്ധരും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറും സ്ഥലത്തെത്തി പരിശോധന നടത്തി. ചോറിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. അരിയുടെ ഗുണനിലവാരക്കുറവോ രാസവസ്തുക്കളുടെ സാന്നിദ്ധ്യമോ ആണ് നിറം മാറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |