
തിരുവനന്തപുരം:ഏപ്രിലിലെ റേഷൻ വിതരണം 15 വരെ നീട്ടിയതായി പൊതുവിതണ കമ്മീഷണർ അറിയിച്ചു.16ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.ഈമാസത്തെ വിഹിതം 30 വരെ വാങ്ങാം.രണ്ടു മാസത്തെ റേഷൻ വിതരണം കഴിഞ്ഞ മാസം ഒരുമിച്ച് നടത്തിയെങ്കിലും സ്റ്റോക്കില്ലാത്തതും ഇ-പോസ് ക്രമീകരണത്തിലെ പാളിച്ചകളും കാരണം ഭൂരിഭാഗം പേർക്കും ഏപ്രിലിലെ വിഹിതം കൈപ്പറ്റാൻ കഴിഞ്ഞിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |