
തിരുവനന്തപുരം : യു.ഡി.എഫ് നേടിയ വിജയം മതേതര കേരളത്തിന്റെ ഉജ്ജ്വലമായ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വേളയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ്. യു.ഡി.എഫ് ഒരു കുടുംബമായി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടത്തിന്റെ ഫലമാണിത്. വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത ശക്തമായ മതേതര നിലപാടാണ് കേരളം സ്വീകരിച്ചത്.
കഴിഞ്ഞ 10 വർഷം കേരളം അനുഭവിച്ച ദുർഭരണത്തിന് അന്ത്യം കുറിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് ജനങ്ങൾ കൈക്കൊണ്ടത്. കേരളത്തെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള കൃത്യമായ പദ്ധതികളുമായാണ് യു.ഡി.എഫ് ഭരണത്തിലേക്ക് കടക്കുന്നത്. ജനങ്ങൾ നൽകിയ ഈ വലിയ അംഗീകാരം ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കുന്നു. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യമാക്കാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. നിശബ്ദമായി നടത്തിയ സംഘടനാ പ്രവർത്തനത്തിലൂടെ യു.ഡി.എഫിനെ വിട്ടുപോയ പഴയകാല ശക്തികളെയും സാമൂഹിക ഗ്രൂപ്പുകളെയും തിരികെ കൊണ്ടുവരാൻ സാധിച്ചു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ തിരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടായിരുന്നെന്നും എന്നാൽ താഴേതട്ടിലുള്ള അണികൾ ഈ ഡീൽ പൊളിച്ചെന്നും സതീശന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |