
കൊച്ചി : കേരളത്തിന്റെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി സതീശൻ വരണമെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന ആശയവിനിമയത്തിൽ പ്രാഗത്ഭ്യമുള്ള വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജൂഡ് ആന്തണി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വോട്ട് ചെയ്ത പൗരൻ എന്ന നിലയ്ക്കാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂഡ് ആന്തണി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
‘നൂറിൽ കൂടുതൽ സീറ്റുകൾ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടിൽ പോയാലും സാമാന്യം നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരൻ എന്ന നിലക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ സർ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേൽപറഞ്ഞ കാര്യങ്ങളിൽ കഴിഞ്ഞ പത്തു വർഷം സംഭവിച്ചത് താരതമ്യം ചെയ്താൽ കാര്യം മനസിലാകും.’
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |