
ചേർത്തല: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുടിവെള്ളം നൽകുന്ന ജീവാമൃതം പദ്ധതിക്ക് പൊന്നാംവെളിയിൽ തുടക്കമായി.ദിവസേന നൂറുകണക്കിന് പൊതുജനങ്ങൾ വന്നു പോകുന്ന പൊന്നാം വെളി ജംഗ്ഷനിലാണ് കുടിവെള്ളം നൽകുന്ന പദ്ധതി ആരംഭിച്ചത്. ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.എച്ച്.സലാം നിർവഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.വിക്രമൻ മുഖ്യ പ്രഭാഷണം നടത്തി.ഫൗണ്ടേഷൻ ഭാരവാഹികളായ എം.ആർ.ബിനുമോൻ, എ.ആർ.ഷാജി, എച്ച്.അസാർ, വി.കെ.സാജു,ക്ളീറ്റ്സ്, ജോഷി,പ്രശോഭൻ, മനോജ് പാറയിൽ,ടി.എച്ച്.ഷെറീജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |