ആലുവ: പുളിഞ്ചോടിന് സമീപം ബാറിലുണ്ടായ തർക്കത്തിനിടെ രണ്ട് പേരെ കുത്തികൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. നിരവധി മോഷണ കേസുകളിൽ പ്രതിയായ പശ്ചിമബംഗാൾ ജാൽപായിഗുരി സ്വദേശി ശ്യാമിൽ റോയി (37)യാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചിന് രാത്രി 11.30ഓടെയായിരുന്നു സംഭവം. കുത്തേറ്റ് പൊള്ളാച്ചി സ്വദേശി ശക്തിവേൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇടുക്കി സ്വദേശി അബ്ബാസ് ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. കുത്തേറ്റതിനെ തുടർന്ന് ഇരുവരും സമീപത്തെ പെട്രോൾ പമ്പിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പിടിയിലായ പ്രതി നിരവധി മോഷണം, അടിപിടി കേസുകളിൽ പ്രതിയാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മാർക്കറ്റ് മേൽപ്പാലം, മണപ്പുറം എന്നിവിടങ്ങളിലാണ് പ്രതി രാത്രി കാലങ്ങളിൽ തമ്പടിച്ചിരുന്നത്.
സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ശ്യാമൾ റോയിയെ തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളിൽ നിന്നാണ് ഒളിത്താവണം കണ്ടെത്തിയത്. പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |