
തിരുവനന്തപുരം: വാടക ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. വലിയമല സരോവരത്തിൽ പ്രേംകുമാറാണ് (49) പിടിയിലായത്.വ്യാഴാഴ്ച രാത്രി 10നായിരുന്നു സംഭവം. വീട്ടുടമസ്ഥൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചെത്തിയ പ്രതി അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന തടിക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇരുകൈകൾക്കും തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ വീട്ടുടമസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |