കുന്നത്തുകാൽ: ഗ്രാമീണ മേഖലയാകെ ലഹരിമാഫിയാ സംഘങ്ങളുടെ കൈപ്പിടിയിൽ. വിദ്യാഭ്യസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന കഞ്ചാവ്,എം.ഡി.എം.എ തുടങ്ങിയ ലഹരി വസ്തുക്കളുടെ വ്യാപാരം ഗ്രാമീണ മേഖലയാകെ വ്യാപിക്കുകയാണ്.
കുന്നത്തുകാൽ പഞ്ചായത്തിലെ ചെറിയകൊല്ല, കോട്ടുക്കോണത്തിനു സമീപം കൈവൻകാല, പുല്ലംതേരി,കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ജംഗ്ഷൻ, കാരക്കോണം ജംഗ്ഷൻ,കൂനൻപനചന്ത ജംഗ്ഷൻ, കുന്നത്തുകാൽ കവല, മേരിയാംകോട്, വണ്ടിത്തടം, ചാവടിക്കു സമീപം ചീരംകോട് തുടങ്ങിയ സ്ഥലങ്ങളും കൊല്ലയിൽ പഞ്ചായത്തിലെ ധനുവച്ചപുരം ഐ.ടി.ഐ പരിസരം, പരുത്തിവിള, ചെറുവണംകോട്, പുതുശേരിക്കുളം, ഉദിയൻകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലുമാണ് ലഹരിമാഫിയാ സംഘങ്ങൾ വിഹരിക്കുന്നത്.
അതിർത്തി പ്രദേശങ്ങൾ വഴി കേരളത്തിലേക്കെത്തിക്കുന്ന ലഹരി വസ്തുക്കൾ സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ മുഖേനയാണ് മാഫിയാ സംഘങ്ങൾ വിപണനം ചെയ്യുന്നത്. മൊബൈലിലെ മെസേജിലൂടെ വരുന്ന ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കാനും പ്രത്യേക ക്യാരിയർമാരുണ്ട്. ആവശ്യക്കാർക്ക് രാത്രികാലങ്ങളിൽ സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നതിലും മാഫിയാ സംഘങ്ങൾ മുൻനിരയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇവിടങ്ങളിൽ ലഹരിയെത്തിക്കുന്നത് കഞ്ചാവ് കടത്ത്‌കേസിലെ പ്രതികളാണെന്നും നിരവധി പരാതികൾ നൽകിയിട്ടും അന്വേഷണമോ നടപടിയോ ഉണ്ടാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |