
കൊൽക്കത്ത : ഒന്നര ദശാഹബ്ദകാലത്തെ തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് വിരാമമിട്ട് പശ്ചിമ ബംഗാളിൽ ബി.ജെ.പി ആദ്യമായി അധികാരത്തിലേക്ക്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ആകെയുള്ള 294 മണ്ഡലങ്ങളിൽ 202 ഇടത്ത് ബി.ജെ.പി മുന്നിലാണ്. 148 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത് എന്നിരികെക വൻമുന്നേറ്റമാണ് ബി.ജെ.പിക്ക് ഉണ്ടായിരിക്കുന്നത്. നാലാംതവണയും ഭരണത്തുടർച്ച നേടാൻ കച്ചകെട്ടിയിറങ്ങിയ തൃണമൂൽ കോൺഗ്രസ് വൻതകർച്ചയാണ് നേരിടുന്നത്. നിലവിൽ 85 സീറ്റുകളിൽ മാത്രമാണ് ടി.എം.സി മുന്നേറുന്നത്. ഫലംപ്രഖ്യാപിച്ച 29 മണ്ഡലങ്ങളിൽ എട്ടെണ്ണം ഭരണമുന്നണി സ്വന്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ ബി.ജെ.പിയുടെ നില പരുങ്ങലിലാണ് എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.
അതേസമയം ഇടതുപക്ഷത്തിനും കോൺഗ്രസിനും ഇത്തവണയും തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സി.പി.എം ഒരു സീറ്റും കോൺഗ്രസ് രണ്ടു സീറ്റിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. ബംഗാളിലെ ഭരണമാറ്റം രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ബംഗാളിൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. വിജയറാലികൾക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയതായി പ്രത്യേക നിരീക്ഷകൻ സുബ്ര ഗുപ്ത അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |