
ചെന്നൈ:തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് അതുവഴി ബി.ജെ.പി പിൻവാതിൽ ഭരണം നടത്താതിരിക്കാനാണ് ടി.വി.കെയ്ക്ക് പിന്തുണ നൽകുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യനും സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖവും വിശദമാക്കി.ഡി.എം.കെയുമായി ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ പോരാടുന്നത് തുടരും.
ഇടതു പാർട്ടികൾ പിന്തുണ നൽകിയതോടെ വി.സി.കെയും പിന്തുണ ടി.വി.കെ നേതൃത്വത്തിനെ അറിയിച്ചു. ഇതിനിടെ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ ഇടപെടലിനെ തുടർന്ന് മുസ്ലിംലീഗും വിജയ്‌ക്ക് പിന്തുണ അറിയിക്കുകയായിരുന്നു.
ഇന്നലെ ടി.വി.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം.ഖാദർ മുഹിയുദ്ദീനെ നേരിട്ട് കണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു.
ഗവർണറെ കണ്ട് സത്യപ്രതിജ്ഞ ഉറപ്പിച്ചശേഷം വിജയ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി നേരെ എത്തിയത് സി.പി.എം സസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ്. 15 മിനിട്ടോളം നേതാക്കളുമായി ചർച്ച നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |