SignIn
Kerala Kaumudi Online
Saturday, 09 May 2026 3.20 AM IST

കുടുംബ തർക്കം: 24കാരിയെ ഭർത്താവ് കുത്തിക്കൊന്നു

Increase Font Size Decrease Font Size Print Page
d

ഹൈദരാബാദ്: തെലങ്കാനയിൽ കുടുംബ കലഹത്തെത്തുടർന്ന് ഭാര്യയെ പട്ടാപ്പകൽ കുത്തിക്കൊന്നു.

സൂര്യപേട്ട് സ്വദേശി സിരിഷയാണ് (24) മരിച്ചത്.

ട്രക്ക് ഡ്രൈവറായ ഭർത്താവ് മണിദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂര്യപേട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആറ് വ‌ർഷം മുമ്പ് പ്രണയിച്ചു വിവാഹം ചെയ്തവരാണ് മണിദീപും സിരിഷയും.

ഒരു വർഷമായി ഇവർക്കിടയിൽ തർക്കം പതിവായിരുന്നു. മദ്യപാനിയായ മണിദീപിന് സിരിഷയെ സംശയമായിരുന്നെന്നും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടർന്ന് സിരിഷ പൊലീസിനെ സമീപിച്ചു. തുടർന്ന് ഇരുവരെയും വ്യാഴാഴ്ച പൊലീസ് വിളിച്ചുവരുത്തി. മണിദീപിനൊപ്പം പോകാൻ സിരിഷ തയ്യാറായില്ല. ഇക്കാര്യം എഴുതി നൽകാമെന്ന് പറഞ്ഞ് മടങ്ങിയ സിരിഷയെ മണിദീപ് തടഞ്ഞുനിറുത്തി. ഓട്ടോറിക്ഷയിൽ കയറാൻ ശ്രമിച്ചപ്പോൾ വലിച്ചിറക്കി.

കത്തിയെടുത്തതോടെ സിരിഷ ചായക്കടയിലേക്ക് ഓടിക്കയറിയെങ്കിലും മണിദീപ് പിന്തുടർന്ന് നെഞ്ചിലും തോളിലും കുത്തുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.