SignIn
Kerala Kaumudi Online
Friday, 08 May 2026 1.39 PM IST

രോഹിത് കസറി, റിക്കിള്‍ടണ്‍ മിന്നി; കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് മുംബയ് ഇന്ത്യന്‍സ്

Increase Font Size Decrease Font Size Print Page
mi-won

മുംബയ്: ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും റയാന്‍ റിക്കിള്‍ടണും തകര്‍ത്തടിച്ചപ്പോള്‍ മുംബയ്ക്ക് ജയം. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ആറ് വിക്കറ്റുകള്‍ക്കാണ് മുംബയ് പരാജയപ്പെടുത്തിയത്. എല്‍എസ്ജി ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മുംബയ് മറികടന്നത്. സീസണില്‍ മുംബയുടെ മൂന്നാം ജയമാണിത്. അതേസമയം തോല്‍വി വഴങ്ങിയ എല്‍എസ്ജി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്.

റയാന്‍ റിക്കിള്‍ടണ്‍ 83(32) - ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ രോഹിത് ശര്‍മ്മ 84(44) എന്നിവര്‍ തകര്‍ത്തടിച്ചതോടെ മുംബയ് സ്‌കോര്‍ബോര്‍ഡ് അതിവേഗം മുന്നേറി. ഒന്നാം വിക്കറ്റില്‍ രോഹിത് - റിക്കിള്‍ടണ്‍ സഖ്യം 65 പന്തുകളില്‍ നിന്ന് 143 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. റിക്കിള്‍ടണ്‍ എട്ട് സിക്‌സറുകളും ആറ് ബൗണ്ടറിയും പായിച്ചപ്പോള്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ആറ് ബൗണ്ടറിയും ഏഴ് സിക്‌സറുകളും പിറന്നു.

തിലക് വര്‍മ്മ 11(13), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12(7) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. നമന്‍ ധീര്‍ 23*(12), വില്‍ ജാക്‌സ് 10*(4) എന്നിവര്‍ പുറത്താകാതെ നിന്നു. ലക്‌നൗവിനായി മണിമാരന്‍ സിദ്ധാര്‍ദ്ധ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി നിശ്ചിത 20 ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്‍ ആണ് ലക്നൗ നിരയിലെ ടോപ് സ്‌കോറര്‍.


ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 44(25), ജോഷ് ഇംഗ്ലിസ് 13(5) നിക്കോളാസ് പൂരന്‍ 63(21) എന്നിവര്‍ അതിവേഗം റണ്ണടിച്ച് കൂട്ടിയപ്പോള്‍ ലക്നൗ കുതിച്ചു. ക്യാപ്റ്റന്‍ റിഷഭ് പന്ത് 15(10), എയ്ഡന്‍ മാര്‍ക്രം 31*(25) അക്ഷാന്ത് രഘുവംശി 11(7) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഹിമ്മത്ത് സിംഗ് 40*(31) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബയ്ക്കായി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി. എ. ഗസന്‍ഫാര്‍, വില്‍ ജാക്സ്, രഘു ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

TAGS: NEWS 360, SPORTS, IPL, MI VS LSG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.