
ന്യൂഡൽഹി: സഞ്ജു സാംസണിന്റെ ബാറ്റിംഗ് വിസ്മയത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് വിജയക്കൊടിയേന്തിയത്. 156 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി പുറത്താകാതെ 87 റൺസ് നേടി സഞ്ജു വിജയശില്പിയാവുകയായിരുന്നു. സീസണിലെ മൂന്നാം സെഞ്ച്വറി 13 റൺസ് അകലെയാണ് സഞ്ജുവിന് നഷ്ടമായത്. പ്ളെയർ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷമുള്ള സഞ്ജുവിന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.
'സെഞ്ച്വറികൾ എപ്പോഴും പ്രത്യേകതയുള്ള ഒന്നാണ്. പക്ഷേ ഇന്നത് നേടാൻ എനിക്കൽപ്പം സ്വാർത്ഥനാകേണ്ടി വരുമായിരുന്നു. അതിനാൽ കളി ജയിക്കാം എന്നുഞാൻ കരുതി. പിന്നെ കൂടെയുള്ള ബാറ്റർ വളരെ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് ഒരു സിംഗിൾ തരൂ, എനിക്ക് 100 തികയ്ക്കണം എന്ന് പറയാൻ തോന്നിയില്ല.
ഞാൻ ശരിക്കും ആസ്വദിച്ചാണ് കളിച്ചത്. പുറത്താകാതെ നിന്ന് കളി ജയിപ്പിക്കുന്നത് കൂടുതൽ സംതൃപ്‌തി നൽകുന്നു. ഇനി കുറച്ച് മത്സരങ്ങൾ ബാക്കിയുണ്ട്. ആ മൂന്നക്ക സംഖ്യ എനിക്ക് വീണ്ടും ലഭിക്കുമോയെന്ന് നോക്കാം'- സഞ്ജു വ്യക്തമാക്കി. സഞ്ജുവിന്റെ വാക്കുകൾക്ക് കയ്യടിക്കുകയാണ് ആരാധകർ. നിരവധി പേരാണ് സഞ്ജുവിന്റെ കാഴ്‌ചപ്പാടിനെ അഭിനന്ദിക്കുന്നത്.
Milestones are special, but the team’s victory is priceless 💛
— IndianPremierLeague (@IPL) May 5, 2026
The Sanju Samson mindset 🥹🫡#TATAIPL | #KhelBindaas | #DCvCSK | @ChennaiIPL | @IamSanjuSamson pic.twitter.com/PmaaRInAhA
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |