
ബ്രസീലിയ: തെക്കുകിഴക്കൻ ബ്രസീലിൽ ചെറുവിമാനം മൂന്നുനില കെട്ടിടത്തിൽ ഇടിച്ച് തകർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റും സഹ പൈലറ്റും യാത്രികരിൽ ഒരാളുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ട് യാത്രികർ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ ബെലോ ഹോറിസോണ്ടേ നഗരത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പുറത്തെ കോണിപ്പടിയിലേക്കാണ് വിമാനം ഇടിച്ചത്. തുടർന്ന് സമീപത്തെ പാർക്കിംഗ് ഏരിയയിലേക്ക് അവശിഷ്ടങ്ങൾ പതിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് പാംപുല വിമാനത്താവളത്തിൽ നിന്ന് സാവോ പോളോ ലക്ഷ്യമാക്കി പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് വിമാനം തകർന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |