
അപ്രതീക്ഷിതമായി ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലാകുന്നത് സിനിമയിൽ സജീവമായി മടങ്ങിവരാൻ ഒരുങ്ങവേ. കൊച്ചിയുടെ പശ്ചാത്തലത്തിൽ പൊലീസുകാരുടെ കഥ പറയുന്ന ചിത്രത്തിന് ലാ ആന്റ് ഓർഡർ എന്ന് പേരിടാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂർത്തിയായ ലാ ആന്റ് ഓർഡറിന്റെ പാച്ച് വർക്ക് ചിത്രീകരണം കഴിഞ്ഞദിവസം കോട്ടയത്തും തൊടുപുഴയിലുമായിരുന്നു. ഇതിനിടെയാണ് തൊടുപുഴയിൽവച്ച് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
രഞ്ജിത്തിന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ബ്ളാക്ക് എന്ന ചിത്രത്തിലെ ഐക്കോണിക് കഥാപാത്രം കാരിക്കാമുറിഷൺമുഖനെ 22 വർഷത്തിനുശേഷം വീണ്ടും ലാ ആന്റ് ഓർഡറിലൂടെ കൊണ്ടുവരികയായിരുന്നു . മമ്മൂട്ടി അതിഥിവേഷത്തിൽ കാരിക്കാമുറി ഷൺമുഖനായി വീണ്ടും എത്തുന്നത് ചിത്രത്തിന്റെ ഹൈലൈറ്റാണ്.
പ്രകാശ് വർമ്മയും അഭിരാമിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഏതാനും പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് ഉദയകൃഷ്ണ രചന നിർവഹിക്കുന്നു. അതേസമയം തിയേറ്ററുകളിലേക്ക് മടങ്ങിവരാനുള്ള നീക്കത്തിന് ഇടയിലാണ് രഞ്ജിത്തിന് തിരിച്ചടി. രോഗബാധിതനായതിനെതുടർന്ന് മാറിനിന്ന രഞ്ജിത്ത് ഇടക്കാലത്ത് മമ്മൂട്ടി നായകനായി കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ലഘുചിത്രവും മഞ്ജുവാര്യർ നായികയായി ആരോ എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തു.
2018 ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഡ്രാമ ആണ് രഞ്ജിത്തിന്റെ സംവിധാനം അവസാനം പുറത്തിറങ്ങിയ ഫീച്ചർ ഫിലിം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
