
വിജയ് നായകനാകുന്ന.ജനനായകൻ സെൻസർ സർട്ടിഫിക്കേഷൻ നേടുന്നതിന് മുൻപേ ഓൺലൈനിൽ എച്ച്.ഡി പ്രിന്റ് ലീക്കായതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ എഡിറ്ററായ പ്രദീപ് ഇ. രാഘവിനെ താല്ക്കാലികമായി പുറത്താക്കി സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷൻ (SIFEA). പ്രിന്റ് ലീക്കായതിൽ പ്രദീപിന് പങ്കില്ലെന്ന് സംഘടന നേരത്തെ വാദിച്ചിരുന്നുവെങ്കിലും, താത്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
“ഫിലിം എഡിറ്റർ പ്രദീപ് ഇ.രാഘവ്, ജനനായകൻ ഉൾപ്പെടെ താൻ പ്രവർത്തിക്കുന്ന എല്ലാ ചിത്രങ്ങളിലും അസോസിയേഷൻ അംഗങ്ങളല്ലാത്ത ആളുകളെ അസിസ്റ്റന്റുകളായി നിയമിക്കുന്നതിലൂടെ, സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷന്റെ നിയമങ്ങൾ നിരന്തരം ലംഘിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പാകെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് അസോസിയേഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
ഇന്റർനെറ്റിൽ ജനനായകൻ ലീക്കായതിൽ പ്രദീപ് ഇ. രാഘവ് നേരിട്ട് ഉത്തരവാദിയല്ലെങ്കിലും, തന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമായതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാഹചര്യം തുടർന്നാൽ സിനിമ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ടി വരും .ഇത്തരം അനിഷ്ട സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സൗത്ത് ഇന്ത്യൻ ഫിലിം എഡിറ്റേഴ്സ് അസോസിയേഷനുള്ളതാണ്.” എഡിറ്റേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
