
രജനികാന്തിനോട് ഏറ്റുമുട്ടാൻ സംവിധായകൻ ഷങ്കറിന് ക്ഷണം. ഷങ്കർ സമ്മതം മൂളിയില്ലെന്നാണ് സൂചന.എന്നാലും തലൈവരുടെ വില്ലനാകാൻ ഷങ്കർ എത്തും എന്നാണ് വിവരം. ശിവകാർത്തികേയൻ ചിത്രം ഡോണിലൂടെ ശ്രദ്ധ നേടിയ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ ആണ് നിർമ്മാണം. തലൈവർ 173 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ കമൽഹാസൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ശോഭനയ്ക്ക് പകരം സിമ്രാൻ നായികയായി എത്തുന്നു. രജനികാന്തിന്റെ നായികയായി പേട്ട എന്ന ചിത്രത്തിൽ സിമ്രാൻ അഭിനയിച്ചിട്ടുണ്ട്.രജനിയുടെയും സിമ്രാന്റെയും മകന്റെ വേഷത്തിൽ എത്തുന്നത് ബേസിൽ ജോസഫ് ആണ്. ഷങ്കർ സംവിധാനം ചെ യ്ത യന്തിരൻ, ശിവാജി, 2.0 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ രജനികാന്ത് ആയിരുന്നു നായകൻ.എന്തിരൻ, ശിവാജി, നൻപൻ തുടങ്ങിയ ചിത്രങ്ങളിൽ ഷങ്കർ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മുഴുനിള വേഷത്തിൽ എത്തുന്നത് ആദ്യമാണ്.
അടുത്തവർഷം പൊങ്കൽ റിലീസായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ഇതാദ്യമായി രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ജയിലർ 2 പൂർത്തിയാക്കിയ രജനികാന്ത് ഇനി അഭിനയിക്കുന്നത് സിബിചക്രവർത്തി ചിത്രത്തിലാണ്. തമിഴ് സിനിമയിലെ നാഴികക്കല്ലായി മാറിയേക്കാവുന്ന ചിത്രം പക്ക മാസ് കാെമേഴ്സ്യൽ എന്റർടെയ്‌നറായിരിക്കും. തെരി, മെർസൽ എന്നീ ചിത്രങ്ങളിൽ അറ്റ്‌ലിയുടെ സംവിധാന സഹായിയായിരുന്ന സിബി ചക്രവർത്തി ഡോൺ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബ്ളോക് ബസ്റ്റർ ഹിറ്റായ ആ ചിത്രത്തിനുശേഷം സിബി ചക്രവർത്തി ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണ് തലൈവർ 173.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
