
മാന്നാർ: കുരട്ടിശ്ശേരി പുഞ്ചയിലെ കുടവള്ളാരി ബി പാടശേഖരത്തിൽ അഗ്നിബാധ. കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിൽ ഒരു കർഷകൻ തീയിട്ടത് ശക്തമായ കാറ്റിൽ സമീപത്തെ പാടങ്ങളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. കളത്തിൽ തന്നെ എട്ട് മൂടകളിലായി സൂക്ഷിച്ചിരുന്ന നെല്ല് ചാക്കുകളുടെ അടുത്തേക്ക് വശങ്ങളിൽ നിന്ന് തീ പടർന്നുപിടിക്കാൻ തുടങ്ങിയതോടെ കർഷകർ പരിഭ്രാന്തരായി. കർഷകരുടെ സമയോചിതമായ ഇടപെടലിൽ 175 ഓളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നെല്ല് കത്തി നശിക്കാതെ സംരക്ഷിച്ചു. ചെങ്ങന്നൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് യൂണിറ്റ് തീ പൂർണ്ണമായും അണച്ചു. തീയും പുകയും വകവയ്ക്കാതെ നെല്ല് സംരക്ഷിക്കാനിറങ്ങിയ കർഷകരിൽ ഒരാളായ ഉണ്ണിയെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |