
തിരുവനന്തപുരം : നിർമ്മിതബുദ്ധി (എ.ഐ) കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും നിയമവൃത്തങ്ങളിലുൾപ്പെടെ വിവേചനബുദ്ധിയോടെയുള്ള അതിന്റെ ഉപയോഗമാണ് ആവശ്യമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.എം. ശ്യാം കുമാർ പറഞ്ഞു. ജി.എസ്.ടി നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി തിരുവനന്തപുരത്ത് ഡോ. സാക് ടാക്സ് കൺസൾട്ടൻസി, ദ ലാ ട്രസ്റ്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവർ ചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എ.ഐ ജി.എസ്.ടി ചാറ്റ്ബോട്ടിന്റെ" ഉദ്ഘാടനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. ജി.എസ്.ടി അക്കാദമി ആൻഡ് സെന്റർ ഫോർ അഡ്വാൻസ്ഡ് ജി.എസ്.ടി സ്റ്റഡീസ് ഉദ്ഘാടനം ജമ്മു ക്ലസ്റ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.കെ.എസ്. ചന്ദ്രശേഖറും ജി.എസ്.ടി കൺസൾട്ടൻസി ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയും നിർവഹിച്ചു. സെമിനാറിന് മുൻ സ്റ്റേറ്റ് ജി.എസ്.ടി അഡീഷണൽ കമ്മീഷണർ ഡോ. സറഫ് എ. കൽപ്പാളയം നേതൃത്വം നൽകി. ലാ ട്രസ്റ്റ് ചെയർമാൻ അഡ്വ.പി. സന്തോഷ് കുമാർ,അഡ്വ. എ.എ. റഷീദ്, ഡോ. കെ.പി.വി. രമണകുമാർ,അഡ്വ. മഹാലക്ഷ്മി,ജൻസ റഷീദ്, ഷാജഹാൻ എ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |