കോട്ടയം: പോസ്റ്ററോ ഫ്ലക്സോ കലാശക്കൊട്ടോ ഇല്ലാതെ ഇലക്ട്രിക്ക് സൈക്കിൾ ചവിട്ടി വോട്ടർമാരിലേക്കെത്തിയ ചാണ്ടി ഉമ്മൻ സ്വന്തം പിതാവിനെ വെല്ലുന്ന ഭൂരിപക്ഷം നേടി. 53 വർഷം ഉമ്മൻ ചാണ്ടി കൈവശം വച്ചിരുന്ന പുതുപ്പള്ളിയിൽ 2011ൽ അദ്ദേഹം നേടിയ 33,255 വോട്ടായിരുന്നു ഏറ്റവും വലിയ ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ലീഡ് 52,907 വോട്ട്. പുതുപ്പള്ളിയിൽ രാഹുൽ ഗാന്ധി വന്നപ്പോൾ മറ്റൊരു ഹൈടെക്ക് സൈക്കിൾ കൂടി സംഘടിപ്പിച്ച് പ്രചാരണത്തിനിറക്കിയത് വൈറലായിരുന്നു.


