SignIn
Kerala Kaumudi Online
Sunday, 10 May 2026 3.48 AM IST

ഉപഭോക്താക്കൾക്ക് വിപുല ഇളവുമായി ഭീമ കർണ്ണിക ഫെസ്റ്റ്

Increase Font Size Decrease Font Size Print Page
bhima

കമ്മൽ, മോതിരം, മൂക്കുത്തി കളക്ഷനുകൾ വാങ്ങാം

കൊച്ചി: നൂറ് വർഷത്തെ പാരമ്പര്യമുള്ള ഭീമ ജുവലറിയുടെ കർണ്ണിക ഫെസ്റ്റിന് തുടക്കമായി. മെയ് 12ന് അവസാനിക്കുന്ന മേള ഭീമയുടെ തിരുവനന്തപുരം, ആറ്റിങ്ങൽ, പോത്തൻകോട്, കാസർകോഡ്, കാഞ്ഞങ്ങാട് ഷോറൂമുകളിൽ നടക്കും. കമ്മലുകളും മോതിരങ്ങളും ഉൾപ്പെടുന്ന വിസ്മയിപ്പിക്കുന്ന കളക്ഷൻ 60 ശതമാനം വരെ പണിക്കൂലിയിൽ ലഭ്യമാണ്. പഴയ സ്വർണത്തിന് 800 രൂപ വരെ പവനിൽ അധികമായി ലഭിക്കുമ്പോൾ പ്ലാറ്റിനത്തിന് മാർക്കറ്റിലെ മികച്ച ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. പതിനായിരം രൂപയിൽ ആരംഭിക്കുന്ന ആഭരണങ്ങൾ, പതിനായിരത്തിലധികം ഡിസൈനുകളുടെ പ്രദർശനം, സ്കൂൾ കുട്ടികൾക്ക് പ്രത്യേക ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, സൗജന്യ കാതുകുത്ത് തുടങ്ങിയവ മേളയുടെ സവിശേഷതകളാണ്. ഭീമയുടെ ഉപഭോക്താക്കളും മാനേജ്മെന്റും ഒത്തുചേർന്ന ലളിതമായ ചടങ്ങിൽ മേളയുടെ ഉദ്ഘാടനം സിനിമതാരം മീര മഹേഷ് നിർവ്വഹിച്ചു. ഉയർന്ന സ്വർണ വിലയിലും സാധാരണക്കാർക്ക് വരെ ആഭരണങ്ങൾ വാങ്ങാവുന്ന മികച്ച അവസരമാണിതെന്ന് ഭീമ ജുവലറി ചെയർമാൻ ഡോ. ബി ഗോവിന്ദൻ പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.