
ബംഗളൂരു: ഐഫോൺ നിർമ്മാണ യൂണിറ്റായ ബംഗളൂരുവിലെ ഫോക്സ്കോൺ ഫാക്ടറിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദേവനഹള്ളിയിലെ ഫാക്ടറിയിലെ ജീവനക്കാരിയായ രേണുക എന്ന 19കാരിയാണ് ബുധനാഴ്ച ടോയ്‌ലറ്റിൽ പ്രസവിച്ചശേഷം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ശേഷം മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ചു. അവിവാഹിതയായ രേണുക അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫാക്ടറിയിൽ ജോലിചെയ്യുന്ന മറ്റൊരു ജീവനക്കാരിയാണ് ബാഗിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ രേണുക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |